May 15, 2026

കണ്ണൂരിൽ കഞ്ചാവ് പൊതികളുമായി യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

  • March 11, 2025
  • 1 min read

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പിയില്‍ കഞ്ചാവ് പൊതിയുമായി യുവാക്കളെ നാട്ടുകാർ പിടികൂടി.ചെറുകുന്ന് സ്വദേശികളായ അർഷാദ്, സമദ് എന്നിവരെയാണ് സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വച്ചത്.ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. ഇവര്‍ പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നവരാണെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു.തുടര്‍ന്ന് ഇന്നലെ യുവാക്കള്‍ പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്താൻ എത്തിയതാണെന്ന സംശയത്തില്‍ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ പരസ്പര വിരുദ്ധമായ മറുപടികള്‍ ലഭിച്ചതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടകൂടി തടഞ്ഞു വച്ചത്.തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഒമ്പത് ഗ്രാം കഞ്ചാവ് പൊതി കണ്ടെത്തി. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. മയ്യില്‍ പൊലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *