May 15, 2026

മോദിയുടെ യുഎഇ സന്ദർശനം :500 കോടി ഡോളർ നിക്ഷേപം: ഇന്ത്യയ്ക്ക് വൻ സാമ്പത്തിക നേട്ടം

  • May 15, 2026
  • 1 min read
മോദിയുടെ യുഎഇ സന്ദർശനം :500 കോടി ഡോളർ നിക്ഷേപം: ഇന്ത്യയ്ക്ക് വൻ സാമ്പത്തിക നേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്കും ഊർജ്ജ സുരക്ഷയ്ക്കും നിർണായകമായ നിരവധി കരാറുകൾക്ക് ധാരണയായി. ആഗോള വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ വികസന ദിശ ശക്തിപ്പെടുത്തുന്ന നീക്കമായാണ് പുതിയ കരാറുകളെ വിലയിരുത്തുന്നത്.ഏകദേശം 500 കോടി ഡോളറിന്റെ വൻ നിക്ഷേപം ഇന്ത്യയിലെ വിവിധ മേഖലകളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. അടിസ്ഥാന സൗകര്യ വികസനം, വ്യവസായ വളർച്ച, തൊഴിൽ സൃഷ്ടി തുടങ്ങിയ മേഖലകളിൽ ഇതിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഇന്ധന സംഭരണ ശേഷി വർധിപ്പിക്കാനും ദീർഘകാലത്തേക്ക് തടസമില്ലാതെ LPG വിതരണം ഉറപ്പാക്കാനും ധാരണയായി. പുതിയ ആഗോള സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ സുരക്ഷിതമാക്കാനുള്ള നിർണായക നീക്കമായാണ് ഇതിനെ കാണുന്നത്.ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ കരാറുകൾ ഭാവിയിലെ സാമ്പത്തിക സഹകരണത്തിനും വ്യാപാര വികസനത്തിനും വലിയ വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *