ദുൽഖർ സൽമാൻ്റെ ഒരു വാഹനം കൂടി പിടിച്ചെടുത്തു:പിടിച്ചെടുത്തത് ‘ലക്കി ബാസ്കറി’ലെ നിസാൻ പട്രോൾ
നടൻ ദുൽഖർ സൽമാനുമായി ബന്ധപ്പെട്ടതായി പറയപ്പെടുന്ന മറ്റൊരു വാഹനം കൂടി അധികൃതർ പിടിച്ചെടുത്തതായി റിപ്പോർട്ട്. ‘ലക്കി ബാസ്കർ’ സിനിമയിൽ ഉപയോഗിച്ചിരുന്ന ചുവപ്പ് നിറത്തിലുള്ള നിസാൻ പട്രോൾ വാഹനമാണ് ഇത്തവണ പിടിച്ചെടുത്തതെന്നാണ് വിവരം.കളമശേരിയിലെ ഒരു ഷോറൂമിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്. വാഹനത്തിന്റെ രജിസ്ട്രേഷൻ, നികുതി, മോഡിഫിക്കേഷൻ സംബന്ധിച്ച രേഖകൾ എന്നിവ പരിശോധിക്കുന്നതിനായാണ് നടപടി എന്നാണു ലഭിക്കുന്ന സൂചനകൾ.




