കൊറിയർ വഴി ലഹരിമരുന്ന് കച്ചവടം:കൊല്ലത്ത് വൻ ലഹരി മരുന്ന് വേട്ട
കൊല്ലത്ത് കൊറിയർ സേവനം ഉപയോഗിച്ച് നടത്തിയിരുന്ന ലഹരിമരുന്ന് കച്ചവടം പൊലീസ് പിടികൂടി. ഓലയിൽക്കടവിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ ലഹരിമരുന്ന് കണ്ടെത്തിയത്.മിഠായി രൂപത്തിലും ടാബ്ലറ്റ് രൂപത്തിലുമായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. രണ്ട് പാക്കറ്റുകളിലായാണ് ഇവ ഒളിപ്പിച്ചിരുന്നത്. നൂറ് ഗ്രാമിലധികം ലഹരിമരുന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്തുകയും കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കൊറിയർ മാർഗം സംസ്ഥാനത്തേക്ക് ലഹരിമരുന്ന് എത്തിക്കുന്ന ശൃംഖലയെക്കുറിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.




