May 15, 2026

“സൗജന്യ യാത്ര വാഗ്ദാനം എവിടെ?” കെഎസ്ആർടിസി ബസിൽ കയറി മഹിളാ മോർച്ച പ്രതിഷേധം

  • May 15, 2026
  • 0 min read
“സൗജന്യ യാത്ര വാഗ്ദാനം എവിടെ?” കെഎസ്ആർടിസി ബസിൽ കയറി മഹിളാ മോർച്ച പ്രതിഷേധം

മേയ് 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പാക്കുമെന്ന് വാഗ്ദാനം നടത്തിയ യുഡിഎഫ് വാക്കുപാലിക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ മോർച്ച സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി ബസിൽ കയറി പ്രതിഷേധിച്ചു. സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ ശ്രീമതി നവ്യാ ഹരിദാസ് തിരുവനന്തപുരത്ത് നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സിനി മനോജ് അടക്കമുള്ള സംസ്ഥാന നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *