എല്ലാ അതൃപ്തിയും ഉടൻ അവസാനിക്കും:ഞങ്ങൾ ശക്തമായ പ്രവർത്തനത്തിലേക്ക് കടക്കുന്നു:രമേശ് ചെന്നിത്തലയുമായി നേരിൽ കൂടിക്കാഴ്ച നടത്തും:കെ. സുധാകരൻ
“കോൺഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും സംഘടന കൂടുതൽ ശക്തമായ പ്രവർത്തനത്തിലേക്ക് കടക്കുകയാണെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.എന്തെങ്കിലും അതൃപ്തികൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തലയുമായി നേരിൽ കണ്ടു സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മുന്നണിക്കുള്ള ഐക്യവും ഏകോപനവുമാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.




