May 15, 2026

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനം അപകടത്തിൽപ്പെട്ടു

  • May 15, 2026
  • 1 min read
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനം അപകടത്തിൽപ്പെട്ടു

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് അടൂർ – പത്തനംതിട്ട റോഡിലെ മങ്കുഴി തട്ട ഭാഗത്ത് അപകടമുണ്ടായത്.നിയന്ത്രണം വിട്ട വാഹനം റോഡരികിലേക്ക് ഇടിച്ചുകയറിയതായാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.സംഭവത്തെ തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവർക്കു സമീപത്തെ ആശുപത്രിയിൽ ചികിത്സ നൽകി. അപകടത്തെ തുടർന്ന് കുറച്ചുസമയം പ്രദേശത്ത് ഗതാഗത തടസവും അനുഭവപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *