തിരുവല്ലയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചു:ടിപ്പർ ലോറി ഡ്രൈവർ മരിച്ചു:21 ബസ് യാത്രക്കാർക്ക് പരിക്ക്
തിരുവല്ല – കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ് യാത്രക്കാരായ 21 പേർക്ക് പരിക്കേറ്റു.ടിപ്പർ ലോറി ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്.പൊടിയാടി ജംഗ്ഷനും പുളിക്കിഴ് പാലത്തിനും ഇടയിൽ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും കായംകുളത്തേക്ക് പോയ അനിഴം ബസ്സും എതിർ ദിശയിൽ നിന്ന് വന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്.ടിപ്പറിന്റെ ക്യാബിനിൽ കുടുങ്ങിപ്പോയ സന്ദീപിനെ ജെസിബി ഉപയോഗിച്ച് ക്യാബിൻ പൊളിച്ച ശേഷമാണ് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരിക്കേറ്റ ബസ് യാത്രക്കാരിൽ ആരുടെയും നില ഗുരുതരമല്ല.




