February 5, 2026

ഇന്ന്‌ ലോകവനിതാ ദിനം :ഒരു ലോക വനിതാ ദിനം കൂടി കടന്നുവരുമ്പോൾ..

  • March 8, 2025
  • 1 min read

ലോകം ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നു. 1910 ൽ ജർമ്മനിയിലെ കോപ്പൻഹാഗണിൽ ചേർന്ന പ്രഥമ വനിതാ കൂട്ടായ്മയുടെ ലിഖിതമായ നിയമത്തെ അവലംബമാക്കി എല്ലാ വർഷവും മാർച് 8 ന് വനിതാ ദിനം കൊണ്ടാടുന്നു. സ്ത്രീ സമൂഹത്തിന്റെ മൊത്തം സുരക്ഷക്കായി നാം ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ട കാലമായി എന്ന മഹത്തായ വിളംബരത്തിന്റെ പ്രൗഡ ധ്വനിയാണ് ഓരോ മഹിളാ ദിനത്തിലും അന്താരാഷ്ട്ര സഭ നമ്മെ കേൾപ്പിക്കുന്നത്. സ്ത്രീകളുടെ മാന്യതക്കും മഹത്വത്തിനും പോറലേൽക്കാതെ കുടുംബത്തിലും സമൂഹത്തിലും കൂടുതൽ വ്യക്തി പ്രഭാവത്തോടെ പ്രവർത്തന നിരതരാകാൻ ഓരോ വനിതാ ദിനവും നമ്മെ ഉണർത്തുന്നു. സ്ത്രീകൾക്ക് ജീവിതത്തിന്റെ ബഹുമുഖ തലങ്ങളിലും കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും പീഡനങ്ങളും വർധിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ അതിനെ അതിജീവിക്കാനും തങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരവും പ്രതിവിധിയും സ്വരൂപിക്കാനും മഹിളാ ദിനത്തിന്റെ ആവിർഭാവം മുതൽ പറഞ്ഞുവരുന്നു എങ്കിലും അവരുടെ പ്രശ്നങ്ങളെല്ലാം പരിഹാരം കാണാത്തജലരേഖയായി മാറുന്നു. മഹിളകളുടെ ഏറ്റവും വലിയ സംഘടനയായ ആശാവർക്കർമാർ എത്രയോ ദിനരാത്രങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിന്റെയും നീതി നിഷേധത്തിന്റെയും ഭീകരമായ അവസ്ഥ വിശേഷം നാം ഘോഷിക്കപ്പെടുന്ന ഈ വനിതാദിനത്തിന്റെ മാറ്റ് കുറക്കുന്നില്ലേ എന്ന് നാം ആലോചിക്കണം. അപചയത്തിന്റെയും നിരാശയുടെയും പ്രതീകമായ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തെയും ആക്രമണത്തെയും, ലൈംഗീക ചൂഷണത്തെയും അമർച്ച ചെയ്യാൻ ഉതകുന്ന വൈവിധ്യമാർന്ന പദ്ധതികൾക്ക് കേരളാ പോലീസും സാമൂഹ്യ സന്നദ്ധ സംഘടനകളും ആർജ്ജവത്തോടെ വർത്തിക്കുന്നുണ്ടെങ്കിലും ഭീതിയുടെയും അരക്ഷിതത്വത്തിന്റെയും അശാന്തി പരത്തുന്നപല കാഴ്ചകളും നാം കണ്ടുകൊണ്ടിരിക്കുന്നു. ഔദ്യോഗിക തലങ്ങളിലും കോളേജ് ക്യാമ്പസുകളിലും വനിതകൾക്ക് സുരക്ഷയില്ല എന്നുള്ള കാര്യം ഇന്നും സമൂഹ മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്നു.പ്രതികൾ കൊലക്കയർ ഭേദിച്ചു ആർമാദിക്കുമ്പോൾ, അധികാരത്തിന്റെയും പണകൊഴുപ്പിന്റെയും തണലിൽ സുഖലോലുപരാകുമ്പോൾ വറ്റാത്ത കണ്ണീരുമായി നിരാലംബരായി മാറുന്നു പീഡിതരുടെ കുടുംബം. വനിതാ ദിനം നൂറ്റാണ്ട് പിന്നിട്ടാലും സുരക്ഷയുടെ പേരിൽ നിയമപരിഷ്കാരങ്ങളുടെ വേലിയേറ്റം തന്നെ സൃഷ്ടിച്ചാലും ഭരണകൂടങ്ങൾ മാറി മറിഞ്ഞാലും വനിതകളുടെ പ്രശ്നങ്ങൾ എന്നും അവിരാമം തുടരൂകതന്നെ ചെയ്യും. ഇവിടെ ആർക്ക് ആര് തുണ? ആർക്ക് ആര് രക്ഷ?

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *