May 8, 2026

മേട്ടുംപുറം മഖാം ഉറൂസിന് തുടക്കമായി

  • May 8, 2026
  • 1 min read
മേട്ടുംപുറം മഖാം ഉറൂസിന് തുടക്കമായി

ആലപ്പുഴ: ആദിക്കാട്ടുകുളങ്ങര മേട്ടുംപുറം മഖാം ഉറൂസിന് ഇന്ന് തുടക്കമായി. നാലുദിവസങ്ങളിലായി നടക്കുന്ന ഉറൂസ് ചടങ്ങുകൾ മെയ് 10-ന് സമാപിക്കും.ഇന്ന് രാവിലെ 7.30-ന് കൊടിയേറ്റവും ദിഖിർ സ്വലാത്ത് ജാഥയും നടന്നു. തുടർന്ന് ജമാഅത്ത് പ്രസിഡന്റ് എസ്. മീരാസാഹിബ് കൊടിയേറ്റ് നിർവഹിച്ചു.ഉറൂസ് ദിനങ്ങളിലുടനീളം രാവിലെ 8 മുതൽ മഖാം സിയാറത്ത്, നേർച്ചകൾ അർപ്പിക്കൽ, മതപ്രഭാഷണങ്ങൾ തുടങ്ങിയ ചടങ്ങുകൾ നടക്കും.സമാപന ദിവസമായ മെയ് 10-ന് രാവിലെ 11.30-ന് ഖത്തം ദുആ നടക്കും. തുടർന്ന് അന്നദാനവും രാത്രി 11-ന് ദുആ മജ്ലിസും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് എസ്. മീരാസാഹിബും സെക്രട്ടറി നിസാർ തച്ചിരേത്തും അറിയിച്ചു.

റിപ്പോർട്ട്: അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *