May 8, 2026

വിജയിക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല; നാളെ സത്യപ്രതിജ്ഞയുണ്ടാകില്ലെന്ന് സൂചന

  • May 8, 2026
  • 1 min read
വിജയിക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല; നാളെ സത്യപ്രതിജ്ഞയുണ്ടാകില്ലെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഉദ്വേഗഭരിതമായ നീക്കങ്ങൾക്കൊടുവിൽ സൂപ്പർ താരം വിജയിക്ക് തിരിച്ചടി. ആവശ്യമായ എം.എൽ.എമാരുടെ പിന്തുണ തെളിയിക്കാനാവാത്തതിനെ തുടർന്ന് നാളെ നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഗവർണർ ആർ.വി. അർലേക്കർ വിജയിയെ ക്ഷണിച്ചില്ല.234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയിക്ക് 116 എം.എൽ.എമാരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ സാധിച്ചുള്ളൂ.തനിക്ക് 118 എം.എ.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് വിജയ് ഗവർണറെ കണ്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച കൃത്യമായ രേഖകൾ സമർപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.വി.സി.കെ (VCK), എ.എം.എം.കെ (AMMK), ഐ.യു.എം.എൽ (IUML) എന്നീ പാർട്ടികളുമായി വിജയിയുടെ ടി.വി.കെ (TVK) ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.വിജയിയുടെ സഖ്യത്തിനൊപ്പമില്ലെന്ന് ഐ.യു.എം.എൽ ഔദ്യോഗികമായി അറിയിച്ചു. ഇതോടെയാണ് കേവല ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവ് വിജയിക്ക് നേരിട്ടത്.വി.സി.കെ, ഐ.യു.എം.എൽ പാർട്ടികളിൽ നിന്നുള്ള പിന്തുണക്കത്ത് ഹാജരാക്കാൻ വിജയിക്ക് കഴിയാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വരും മണിക്കൂറുകൾ നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *