May 8, 2026

കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിംഗ് നടപ്പാക്കുന്നു:വാഗ്ദാനങ്ങൾ പാലിച്ച് യു ഡി എഫ്

  • May 8, 2026
  • 0 min read
കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിംഗ് നടപ്പാക്കുന്നു:വാഗ്ദാനങ്ങൾ പാലിച്ച് യു ഡി എഫ്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരെ പുരുഷൻ, സ്ത്രീ എന്നിങ്ങനെ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം മെയ് 9 മുതൽ പ്രാബല്യത്തിൽ വരും.യാത്രക്കാർ പുരുഷനാണോ സ്ത്രീയാണോ എന്ന് കൃത്യമായി രേഖപ്പെടുത്തണമെന്ന് അധികൃതർ ജീവനക്കാർക്ക് നിർദേശം നൽകി.യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നാണ് വിലയിരുത്തൽ.പുതിയ തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹിക മേഖലകളിലും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *