മാന്നാറിൽ നാളെ ഗതാഗത നിയന്ത്രണം:അപകടകരമായ മരങ്ങൾ മുറിക്കുന്നതിനാണ് മുൻകരുതൽ
കായംകുളം – തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ സ്റ്റോർ ജംഗ്ഷൻ മുതൽ കുറ്റിയിൽ ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശങ്ങളിലും അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ ശനിയാഴ്ചമുറിച്ചു മാറ്റുവാൻ തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ സ്റ്റോർ ജംഗ്ഷൻ മുതൽ കുറ്റിയിൽ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. വാഹനങ്ങൾ ആലുംമൂട് – പുഞ്ച റോഡ്, തട്ടാരമ്പലം – മാന്നാർ എന്നീ റോഡുകൾ വഴി തിരിഞ്ഞു പോകേണ്ടതാണ് എന്ന് പൊതുമരാമത്ത് വകുപ്പ് മാന്നാർ നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
റിപ്പോർട്ട് :അനീഷ് ചുനക്കര.




