May 8, 2026

വിവാഹത്തിൻ്റെ തലേന്ന് നവവരനെ എതിരേറ്റത് മരണം

  • May 8, 2026
  • 0 min read
വിവാഹത്തിൻ്റെ തലേന്ന് നവവരനെ എതിരേറ്റത് മരണം

പുളിക്കൽ: നാളെ വിവാഹിതനാകാനിരുന്ന യുവാവ് ന്യൂമോണിയ ബാധിച്ച് മരിച്ചു. കൊട്ടപ്പുറം നവരികുത്ത് താമസിക്കുന്ന തച്ചറമ്പൻ ഹംസകോയയുടെ മകൻ ഇർഫാൻ (26) ആണ് മരിച്ചത്.ന്യൂമോണിയ ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ചയായ നാളെ ഇർഫാന്റെ വിവാഹം നടക്കാനിരിക്കെയായിരുന്നു ദുരന്തം കുടുംബത്തെ തേടിയെത്തിയത്.ഒത്തിരി സ്വപ്നങ്ങളുമായി മണവാളനാകാൻ ഒരുങ്ങിയിരുന്ന യുവാവിന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *