ഓർമ്മയിൽ ജി.കാർത്തികേയൻ.
മുൻ നിയമസഭാ സ്പീക്കറും, മുൻ മന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ജി.കാർത്തികേയന്റെ വിയോഗത്തിന് ഇന്ന് 10 വർഷം. 1949 ജനുവരി 20 ന് വർക്കലയിൽ ജനനം. KSU പ്രവർത്തകനായി രാഷ്ട്രീയ പ്രവേശനം. 6 പ്രാവശ്യം MLA യും 2 തവണ, മന്ത്രിയുമായിരുന്നു. KSU സംസ്ഥാന പ്രസിഡണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട്, KPCC വൈസ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നീ പദവികൾ അലങ്കരിച്ചു. 1982-ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച ഇദ്ദേഹം CPM നേതാവ് കെ.അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1987ല്‍ ഇതേ മണ്ഡലത്തില്‍ CPM ലെ M.വിജയകുമാറിനോട് പരാജയപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണ ജി.കാര്‍ത്തികേയന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ആര്യനാട് നിന്നും 2011ല്‍ അരുവിക്കരയില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്. 2011ല്‍ നിയമസഭയിലെത്തിയ കാര്‍ത്തികേയൻ സ്പീക്കർ പദവിയിൽ തന്റെ കഴിവ് പ്രകടിപ്പിച്ചു. പദവിയിലിരിക്കയാണ്
പ്രശസ്ത നടി ശ്വേതാ മേനോനുമായുള്ള വിവാദം ഉയർന്നുവന്നത്. ശ്വേതാ അഭിനയിച്ച കളിമണ്ണ് എന്ന ചിത്രത്തിൽ അവരുടെ പ്രസവം ചിത്രീകരിക്കുന്നതിനായി ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനും ശ്വേതയുടെ അനുവാദത്തോടെ തീരുമാനിച്ചപ്പോൾ അതിനെതിരെ സ്പീക്കർ കാർത്തികേയൻ ശക്തമായി രംഗത്തുവന്നു. ശ്വേതാ മേനോന്റെ പ്രസവ രംഗവുമായി എത്തുന്ന ചിത്രം തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് അദ്ദേഹം കർക്കശ നിലപാട് സ്വീകരിച്ചു. ശ്വേതയ്ക്കും ബ്ലെസിക്കും പ്രശസ്തിയും പണവും മാത്രമാണ് ലക്ഷ്യം. പ്രശ്നത്തില്‍ കേരളത്തിലെ സാംസ്കാരിക നായകന്‍മാരും വനിതാ സംഘടനകളും കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും ജി.കാര്‍ത്തികേയന്‍ പറഞ്ഞു. സ്പീക്കർ പദവിയിലിരിക്കെ
2015 മാർച്ച് 7 ന് 66 ആം വയസ്സിൽ ബാംഗ്ലൂരിൽ വച്ച് മരണത്തിനു കീഴടങ്ങി.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.
