February 6, 2026

തൃശൂർ – പാലക്കാട്‌ ദേശീയപാതയിൽ അപകടത്തിൽ 2 മരണം

  • March 6, 2025
  • 1 min read

കുഴൽമന്ദം: ദേശീയപാത കണ്ണനൂരിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം, കണ്ണനൂർ മേലെപ്പുര വീട്ടിൽ പ്രമോദ്, കൊടുവായൂർ പിട്ടുപീടിക കിഴക്കേത്തറ മൂപ്പൻ വീട്ടിൽ ഹബീബ് എന്നിവരാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന എ. ജയനെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. പ്രമോദ് ബുധനാഴ്ച രാത്രിയിലും ഹബീബ് വ്യാഴാഴ്ച രാവിലെയുമാണ് മരണം സംഭവിച്ചത്. മൃതദേഹങ്ങൾ പോസ്ട്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *