March 17, 2026

നാട്ടുകൽ സ്വദേശി റിയാദിൽ വാഹനപകടത്തിൽ മരിച്ചു

  • March 3, 2025
  • 1 min read

നാട്ടുകൽ സ്വദേശി റിയാദിൽ വാഹനപകടത്തിൽ മരിച്ചുനാട്ടുകൽ 55 ആം മൈലിൽ താമസിക്കുന്ന ചക്കാലാക്കുന്നൻ അബൂബക്കറിന്റെ മകൻ സൈനുൽ ആബിദ് (30) റിയാദിൽ മരണപ്പെട്ടു. ഒരു മാസം മുമ്പാണ് റിയാദിലെത്തിയത്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മാതാവ് : ജമീല, ഭാര്യ : ഫാതിമത്ത് റിഷാദ കുന്നുംപുറത്ത്, പയ്യനടം. മക്കൾ അയാൻ അഹമ്മദ് (2), ആയിഷ ഹയ (4 മാസം)നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കും. അതിൻ്റെ പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ല റിയാദ് KMCC വെൽഫെയർ വിംഗ് രംഗത്തുണ്ട്.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *