മന്ത്രിസഭയില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം വേണമെന്നും പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്ന് കരുതുന്നുവെന്നും ബിന്ദു കൃഷ്ണ
തിരുവനന്തപുരം: പുതിയ മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മന്ത്രിസഭയില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കേണ്ട സമയമാണിതെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്ന രീതിയിലുള്ള മന്ത്രിസഭയാകണമെന്ന ആവശ്യവും നേതാക്കള്‍ക്കിടയില്‍ ശക്തമാകുന്നുണ്ട്.



