May 16, 2026

വിവാഹമോചനം ആവിശ്യപ്പെട്ടു :ഭാര്യവീട്ടിൽ അർധരാത്രി ആക്രമണം:സ്കൂട്ടർ കത്തിച്ചു :ജനൽച്ചില്ലുകൾ തല്ലിത്തകർത്തു

  • May 16, 2026
  • 0 min read
വിവാഹമോചനം ആവിശ്യപ്പെട്ടു :ഭാര്യവീട്ടിൽ അർധരാത്രി ആക്രമണം:സ്കൂട്ടർ കത്തിച്ചു :ജനൽച്ചില്ലുകൾ തല്ലിത്തകർത്തു

ത്രിശൂർ :വിവാഹമോചനം ആവശ്യപ്പെട്ടതിലുള്ള കടുത്ത വൈരാഗ്യത്തെ തുടർന്ന് ഭാര്യവീട്ടിൽ അർദ്ധരാത്രിയിൽ ഭർത്താവിന്റെ ക്രൂരമായ ആക്രമണം. തൃശ്ശൂർ അന്തിക്കാട് പുത്തൻപീടികയിൽ ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പുത്തൻപീടിക സ്വദേശിനിയായ പൂജയുടെ വീട്ടിൽ തളിക്കുളം സ്വദേശിയായ ഭർത്താവ് ഷക്കീറാണ് വൻ അക്രമം അഴിച്ചുവിട്ടത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഇയാൾ പൂർണ്ണമായും തീയിട്ട് നശിപ്പിച്ചു. ഇതിനുശേഷവും കലിപ്പടങ്ങാതെ വീടിന്റെ ജനൽച്ചില്ലുകൾ മുഴുവൻ തല്ലിത്തകർക്കുകയായിരുന്നു.​ജനൽച്ചില്ലുകൾ തകർത്ത ശേഷം അതിനുള്ളിലൂടെ വടി അകത്തേക്കിട്ട് ഭാര്യ പൂജയെയും മകനെയും കുത്തിപ്പരിക്കേൽപ്പിക്കാനും ഷക്കീർ ക്രൂരമായ ശ്രമം നടത്തി. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഷക്കീറിനെ പിടികൂടുന്നതിനായി അന്തിക്കാട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്ന് പൂജ വിവാഹമോചനം ആവശ്യപ്പെട്ടതാണ് പ്രതിയെ ഇത്തരമൊരു അതിക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *