കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന്: സാധ്യതാപട്ടികയിൽ പ്രമുഖ നേതാക്കൾ; സ്പീക്കർ ചർച്ചയും സജീവം
തിരുവനന്തപുരം: കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കാനിടയുണ്ടെന്ന് സൂചന. മന്ത്രിസഭയിലെ അന്തിമ പട്ടിക സംബന്ധിച്ച് ഹൈക്കമാൻഡ് തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.സാധ്യതാപട്ടികയിൽ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ശക്തൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എം. ലിജു, ബിന്ദു കൃഷ്ണ, ടി. സിദ്ദിഖ്, വി.പി. സജീന്ദ്രൻ എന്നിവരാണ് പ്രധാനമായും ഉൾപ്പെടുന്നത്. ഇവരിൽ ഒരാൾ സ്പീക്കറും മറ്റൊരാൾ ഡെപ്യൂട്ടി സ്പീക്കറുമായേക്കും.അതേസമയം വി.ടി. ബൽറാം, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, ജ്യോതികുമാർ ചാമക്കാല, കെ. ജയന്ത്, എം. വിൻസന്റ് എന്നിവരെയും കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കൂടുതൽ വാർത്തകൾക്ക്: www.malanadunews.com




