തിങ്കളാഴ്ച 10 മണിക്ക് സത്യപ്രതിജ്ഞ :ഒരുക്കങ്ങൾ തകൃതി പ്രതീക്ഷിക്കുന്നത് :ഒരുലക്ഷത്തോളം പേരെ: 25000 പേർ നേരിട്ട് പങ്കെടുക്കും
തിരുവനന്തപുരം: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. ചടങ്ങിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഏകദേശം ഒരുലക്ഷത്തോളം ആളുകളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. 25000 പേർക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. പ്രവേശനത്തിനായി പ്രത്യേക പാസ് സംവിധാനം ഉണ്ടായിരിക്കും.തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങിലേക്ക് ക്ഷണം നൽകിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളും പ്രത്യേക ഗതാഗത സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.കൂടുതൽ വാർത്തകൾക്ക്: www.malanadunews.com




