May 16, 2026

രണ്ടു മക്കൾക്കൊപ്പം ജീവിതം അനുഭവിച്ചറിയാൻ അവസരം നൽകി :മുകേഷിന് നന്ദി പറഞ്ഞ് സരിത

  • May 16, 2026
  • 1 min read
രണ്ടു മക്കൾക്കൊപ്പം ജീവിതം അനുഭവിച്ചറിയാൻ അവസരം നൽകി :മുകേഷിന് നന്ദി പറഞ്ഞ് സരിത

മക്കൾക്കൊപ്പം വളർന്നപ്പോൾ ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ പഠിക്കാനായെന്ന് നടി സരിത. ദിവസവും മക്കളുടെ മുഖം കാണുന്നതാണ് ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനമെന്നും മാതൃദിനത്തിൽ പങ്കുവെച്ച കുറിപ്പിൽ സരിത പറഞ്ഞു.മുൻ ഭർത്താവും നടനുമായ മുകേഷിനും സരിത നന്ദി അറിയിച്ചു. വിവാഹബന്ധം വേർപിരിഞ്ഞില്ലായിരുന്നുവെങ്കിൽ താൻ ഇത്ര ആത്മവിശ്വാസമുള്ള സ്ത്രീയാകുമായിരുന്നില്ലെന്നും സരിത കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ സരിതയുടെ കുറിപ്പ് വൈറലായിരിക്കുകയാണ്.

സരിതയുടെ കുറിപ്പ്

”ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍! ശരിക്കും മുപ്പത് വര്‍ഷങ്ങള്‍ തികയുകയാണ്…ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍, ഏറ്റവും കരുത്തയായ ഒരു അമ്മയായി ഞാന്‍ ആഘോഷിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷം തികയുന്നു. എന്റെ രണ്ട് മക്കള്‍ക്കൊപ്പം ഈ ജീവിതം ജീവിക്കാന്‍ അവസരം നല്‍കിയ അവരുടെ അച്ഛനോട് ഞാന്‍ നന്ദി പറയുന്നു. അവര്‍ക്കൊപ്പം വളരുമ്പോള്‍ ഒട്ടനവധി കാര്യങ്ങളാണ് ഞാന്‍ പഠിച്ചത്, ഇപ്പോഴും ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുന്നു.ഞാനൊരു സിംഗിള്‍ മദര്‍ അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പഴയ ആ പാവം പെണ്‍കുട്ടിയായി തന്നെ തുടര്‍ന്നേനെ. ജീവിതത്തിലെ ഒട്ടനവധി പ്രതിസന്ധികളെ മറികടക്കാന്‍ ദൈവം എനിക്ക് കരുത്ത് നല്‍കി. ഓരോ ദിവസവും എന്റെ മക്കളുടെ മുഖം കാണുന്നതാണ് എനിക്ക് ജീവിക്കാനുള്ള പ്രചോദനം. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്

.ടുതൽ വാർത്തകൾക്ക്: www.malanadunews.com

Leave a Reply

Your email address will not be published. Required fields are marked *