സഹോദരിയുടെ മകന്റെ കുത്തേറ്റ് അമ്മാവന് പരിക്കേറ്റു:
മണ്ണാർക്കാട് : ചങ്ങലീരിയിൽ സഹോദരിയുടെ മകന്റെ കുത്തേറ്റ് അമ്മാവന് പരിക്കേറ്റു. പറമ്പള്ളി ചക്കിങ്ങൽ രാജു (48)വിനാണ് വയറിൽ കൂത്തേറ്റത് സംഭവുമായി ബന്ധപ്പെട്ട് സഹോദരിയുടെ മകൻ പ്രശാന്തിനെ (28) പോലീസ് കസ്റ്റഡിയിൽ എടുത്തു തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.പ്രശാന്ത് മുത്തശ്ശി ആനിയോട് പണം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയത് ചോദിക്കാൻ ചെന്ന രാജുവിന്റെ വയറ്റിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ രാജു താലൂക് ആശുപത്രിയിൽ ചികിത്സ തേടി, രാജുവിന്റെ പരിക്ക് ഗുരുതരമല്ല.
റിപ്പോർട്ട് എച്ച് ആർ . സലിം, കാവശ്ശേരി.
.

