February 5, 2026

ഓർമ്മയിൽ സരോജിനി നായിഡു.

  • March 2, 2025
  • 0 min read


ദേശീയ കവയത്രിയും ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഇതിഹാസ നായികയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ വനിതാ പ്രസിഡന്റുമായിരുന്ന സരോജിനി നായിഡു വിട പറഞ്ഞിട്ട്
ഇന്ന് 76 വർഷം. 1879 ഫെബ്രുവരി 13 ന് ഹൈദരാബാദിൽ ജനിച്ചു. ഡോക്ടർ അഘോരനാഥ് ചദോപാധ്യായുടേ മകളായിരുന്നു സരോജിനി. മദ്രാസ്, ലണ്ടൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് കവിതാരചനയിൽ മികവ് പ്രകടിപ്പിച്ചിരുന്നു. മെട്രിക്കുലേഷൻ ഒന്നാം റാങ്കോടെ പാസ്സായ സരോജിനി പിന്നീട് റോയൽ ലിറ്റററി സൊസൈറ്റി അംഗമായി. വിവിധ സർവകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടി. 1898 ൽ ജാതിവ്യവസ്ഥയെ എതിർത്തുകൊണ്ട് അബ്രാഹ്മണനായ ഗോവിന്ദ രാജമോർ നായിഡുവിനെ വിവാഹം കഴിച്ചതോടെ ഇവർ സരോജിനി നായിഡുവായി അറിയപ്പെട്ടു. ഗാന്ധിജി, ഗോപാലകൃഷ്ണഗോഖലെ എന്നിവരുടെ സ്വാധീനംമൂലം ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടയായ നായിഡു ജീവിതാന്ത്യം വരെ പൊതുരംഗത്ത് സജീവമായിരുന്നു. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സരോജിനി നായിഡു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ വനിതാ അധ്യക്ഷയും ഉത്തർപ്രദേശിലെ ആദ്യത്തെ വനിതാ ഗവർണറുമായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മഹാത്മാഗാന്ധിയോടൊപ്പം പ്രസിദ്ധമായ ദണ്ഡിയാത്രയിൽ നായിഡു പങ്കെടുത്തു. 1949 മാർച്ച്‌ 2 ന് 70 ആം വയസിൽ ആ ധീര വനിത ഓർമ്മയായി.

റിപ്പോർട്ട് എച്ച് ആർ . സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *