പുലിപ്പേടിയില്‍ കൊല്ലങ്കോട് പുത്തൻ പാടം, പറത്തോട് പ്രദേശവാസികൾ
കൊല്ലങ്കോട്: പഞ്ചായത്തിലെ പുത്തൻ പാടം, പറത്തോട് പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് പ്രദേശവാസികളെ ആശങ്കയിലാക്കി. പറത്തോട്ടിലെ മണിയുടെ ആടിനെ മുറിവുളോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രദേശവാസികളുടെ ജീവനു തന്നെ ഭീഷണിയായിട്ടുള്ള പുലിയെ പിടികൂടാൻ തിരച്ചില്‍ ഊർജ്ജിതമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാല്‍, സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.ശിവൻ എന്നിവർ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പറത്തോട് സന്ദർശിച്ച ജനപ്രതിനിധികള്‍ പ്രദേശവാസികളുമായി സംസാരിച്ചു.
റിപ്പോർട്ട് എച്ച് ആർ സലിം കാവശ്ശേരി

