May 16, 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ച:പൂനെയിലെ ബോട്ടണി അധ്യാപിക മനീഷ മന്ധാരെ അറസ്റ്റിൽ

  • May 16, 2026
  • 1 min read
നീറ്റ് ചോദ്യപേപ്പർ ചോർച്ച:പൂനെയിലെ ബോട്ടണി അധ്യാപിക മനീഷ മന്ധാരെ അറസ്റ്റിൽ

.നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ പൂനെയിലെ സീനിയർ ബോട്ടണി അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) അറസ്റ്റ് ചെയ്തു. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് മുൻപ് ബയോളജി ചോദ്യങ്ങൾ ചോർത്തുന്നതിൽ അവർ നിർണായക പങ്കുവഹിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയായ (NTA) പരീക്ഷാ നടപടികൾക്കായി സബ്ജക്ട് എക്സ്പേർട്ടായി നിയമിച്ചിരുന്ന മനീഷ, NEET ചോദ്യപേപ്പറുകളിലേക്കുള്ള ഔദ്യോഗിക പ്രവേശനാവകാശം ഉപയോഗിച്ച് രഹസ്യ വിവരങ്ങൾ ചില വിദ്യാർത്ഥികൾക്ക് കൈമാറിയെന്നാണ് CBI കണ്ടെത്തൽ.ഇതേ കേസിൽ പൂനെയിലെ കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണിക്കുശേഷം അറസ്റ്റിലാകുന്ന രണ്ടാമത്തെ അധ്യാപികയാണ് മനീഷ മന്ധാരെ.

മനീഷ മന്ധാരെ ആരാണ്?

പൂനെയിലെ പ്രമുഖ ബോട്ടണി അധ്യാപികയായ മനീഷ ഗുരുനാഥ് മന്ധാരെ, NEET UG 2026 പരീക്ഷാ തയ്യാറെടുപ്പുകളിൽ NTAയുടെ സബ്ജക്ട് വിദഗ്ധയായി പ്രവർത്തിച്ചിരുന്നതാണ്. അന്വേഷണ ഏജൻസിയുടെ വിവരങ്ങൾ പ്രകാരം, ബയോളജി ചോദ്യപേപ്പറിലേക്ക് അവർക്കു നേരിട്ടുള്ള പ്രവേശനം ഉണ്ടായിരുന്നുവെന്നും അതുവഴിയാണ് ചോദ്യങ്ങൾ ചോർത്തിയതെന്നുമാണ് ആരോപണം

.ചോദ്യചോർച്ച നടന്നത് എങ്ങനെ?

CBIയുടെ അന്വേഷണപ്രകാരം, മനീഷ മന്ധാരെ മുൻപ് അറസ്റ്റിലായ പൂനെ സ്വദേശിനിയായ കൺസൾട്ടന്റ് മായി ചേർന്ന് NEET പരീക്ഷാർത്ഥികളെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.2026 ഏപ്രിലിൽ പൂനെയിലെ സ്വന്തം വസതിയിൽ പ്രത്യേക കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിച്ച മനീഷ, പിന്നീട് യഥാർത്ഥ NEET UG 2026 പരീക്ഷയിൽ വന്ന ബയോളജി ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് മുൻകൂട്ടി പറഞ്ഞുകൊടുത്തെന്നാണ് ആരോപണം.ക്ലാസുകളിൽ പങ്കെടുത്ത വിദ്യാർത്ഥികളോട് ചോദ്യങ്ങൾ നോട്ട്‌ബുക്കിൽ എഴുതിവയ്ക്കാനും ബന്ധപ്പെട്ട പാഠഭാഗങ്ങൾ പുസ്തകങ്ങളിൽ അടയാളപ്പെടുത്താനും നിർദ്ദേശിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *