May 16, 2026

മാവേലിക്കരയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്

  • May 16, 2026
  • 0 min read
മാവേലിക്കരയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്

മാവേലിക്കര: കൊച്ചാലുംമൂട് ജംഗ്ഷനിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നതായാണ് വിവരം. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു.പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്കേറ്റവരെ കൂടുതൽ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *