മഴയിൽ നിന്ന് രക്ഷനേടാൻ ടിപ്പറിനടിയിൽ കയറി:ബോഡി താഴ്ന്ന് യുവാവിന് ദാരുണാന്ത്യം
മാവേലിക്കര: കഴിഞ്ഞ ദിവസം കാരാഴ്മയിലെ ഉത്സവത്തിനിടയിൽ മഴപെയ്തപ്പോൾ നനയാതിരിക്കാൻ ബോഡി പൊക്കിവെച്ച ടിപ്പറിനടിയിൽ കയറിയ യുവാവ് ബോഡി താഴ്ന്ന് ദാരുണമായി മരിച്ചു. കാരാഴ്മ കൂടാതേത് ഉണ്ണികൃഷ്ണൻ (39) ആണ് മരിച്ചത്.മഴയിൽ നിന്ന് രക്ഷപ്പെടാനായി ടിപ്പറിന്റെ ഉയർത്തിവെച്ച ബോഡിക്കടിയിൽ അഭയം തേടിയപ്പോഴാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി ബോഡി താഴ്ന്നതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ഹരിത്രമക്കൾ: അജീഷ്, അനീഷ്അച്ഛൻ: രവീന്ദ്രൻ പിള്ളഅമ്മ: രാധാമണിസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വസതിയിൽ നടക്കും.




