February 6, 2026

തൃശൂരിൽ ക്രിമിനൽ കേസ് പ്രതി യുവാവിനെ കുത്തിക്കൊന്നു; സുഹൃത്തിനും പരുക്ക്

  • February 26, 2025
  • 0 min read

തൃശൂർ: വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കാഞ്ചേരി സ്വദേശിയായ സേവ്യർ (45) ആണ് കൊല്ലപ്പെട്ടത്. സേവ്യറിനൊപ്പം ഉണ്ടായിരുന്ന അനീഷ് എന്ന യുവാവിനും കുത്തേറ്റു. ക്രിമിനൽ കേസ് പ്രതിയായ വിഷ്ണുവാണ് ഇരുവരെയും ആക്രമിച്ചത്.സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഈ സമയത്ത് അടുക്കളയിൽ നിന്ന് കത്തിയുമായി വന്ന വിഷ്ണു ഇരുവരേയും കുത്തുകയായിരുന്നു.ആഴത്തിൽ കുത്തേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സേവ്യർ ഇന്ന് പുലർച്ചെ മരിച്ചു. അനീഷും ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. പ്രതി വിഷ്ണു ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

റിപ്പോർട്ട്‌ എച്ച് ആർ സലിം കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *