February 5, 2026

മസ്തകത്തിൽ മുറിവേറ്റ് അവശനിലയിലായ കൊമ്പനെ ചികിത്സയ്ക്കായി അഭയാരണ്യത്തിലെത്തിച്ചു.

  • February 20, 2025
  • 0 min read
മസ്തകത്തിൽ മുറിവേറ്റ് അവശനിലയിലായ കൊമ്പനെ ചികിത്സയ്ക്കായി അഭയാരണ്യത്തിലെത്തിച്ചു.

ചാലക്കുടി വനമേഖലയിൽ മസ്തകത്തിൽ മുറിവേറ്റ് അവശനിലയിൽ കണ്ടെത്തിയ കൊമ്പനെ കോടനാട് അഭയാരണ്യത്തിലെത്തിച്ചു. ഈ വർഷമാദ്യം ചികിത്സ നൽകി വിട്ടയച്ച കൊമ്പനെ ആഴ്ചകൾക്ക് ശേഷം മസ്തകത്തിലെ മുറിവ് ഗുരുതരമായ രീതിയിൽ വീണ്ടും കണ്ടെത്തുകയായിരുന്നു. ഇനിയും വൈകിയാൽ ആനയുടെ ആരോഗ്യ നിലയിലെ ആശങ്ക കൂടുമെന്നത് കൊണ്ടാണ് മയക്ക് വെടി വെച്ച് ആനയെ കോടനാടെത്തിക്കാനുള്ള തീരുമാനത്തിലെത്തിയത് . ദിവസങ്ങളായി നടക്കുന്ന പരിശ്രമങ്ങൾക്കൊടുവിൽ ഇന്നലെ മയക്ക് വെടിയേറ്റ് വീണ ആനയെ ലോറിയിൽ കയറ്റി കോടനാട് അഭയാരണ്യത്തിൽ എത്തിച്ചു. ഇതിനിടയിൽ ഏഴാറ്റുമുഖം ഗണപതി എന്ന ആന മുറിവേറ്റ കൊമ്പന് താങ്ങായത് ഹൃദ്യമായി. സൗഹൃദത്തിന്റെ മറ്റൊരു തലം കാണിച്ചു തരുന്നവയായിരുന്നു ആ നിമിഷങ്ങൾ. ആനയെ സുരക്ഷിതമായി പിടികൂടി കോടനാട്ടേക്ക് എത്തിക്കാൻ തീവ്ര പ്രയത്നം നടത്തിയ വാഴച്ചാൽ ഡി എഫ് ഒ ആർ ലക്ഷ്മിയുടെ കീഴിലുള്ള വനപാലകർ പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.കോടനാടെത്തിയ കൊമ്പന് ഇനി ഒന്നര മാസം ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ചികിത്സ തുടരും. അഭയാരണ്യത്തിലെത്തിയിട്ടും മയക്കം വിടാതെ ശാന്തനായി തുടർന്ന കൊമ്പൻ രാത്രിയോടെ പിൻകാലുകൾ കൊണ്ട് കൂട്ടിൽ ചവിട്ടാനും മസ്തകം കൊണ്ട് കൂട്ടിലിടിക്കാനും ആരംഭിച്ചു. ചികിത്സ പൂർത്തിയായ ശേഷം കൊമ്പനെ അഭയാരണ്യത്തിൽ തന്നെ നിലനിർത്തണമോ എന്ന് തീരുമാനിക്കും. അതുവരെ അഭയാരണ്യത്തിലെ മറ്റ് അന്തേവാസികൾക്ക് കൂട്ടായി ഈ കൊമ്പനുമുണ്ടാകും.ഈ ഉദ്യമത്തിൽ ഭാഗമായ എല്ലാവർക്കും ആശംസകൾ അറിയിച്ച് ജില്ലാകളക്ടർ

Leave a Reply

Your email address will not be published. Required fields are marked *