അക്ബർ കക്കട്ടിൽ എന്ന മഹാനായ സാഹിത്യകാരന്റെ ഓർമ്മകളിൽ നിന്ന്..
വൈവിധ്യമേറിയതും, രസകരമായതും നർമ്മരസം തുളുമ്പുന്നതുമായ ഒട്ടനവധി കഥകളിലൂടെ തനിക്കു ചുറ്റുമുള്ള ജീവിതത്തിന്റെ സര്‍വ്വസ്പന്ദനങ്ങളും രേഖപ്പെടുത്തിയ മലയാളത്തിന്റെ എന്നത്തേയും പ്രിയ കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍ വേര്‍പിരിഞ്ഞിട്ട് ഇന്ന് 9 വർഷം പൂർത്തിയാകുന്നു.
1954 ജൂലൈ 7 ന് കോഴിക്കോട് ജില്ലയിലെ കക്കട്ടിൽ ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ ജനനം. നർമ്മം കൊണ്ട് മധുരമായ ശൈലിയാണ് അക്ബർ കക്കട്ടിലിന്റെ സവിശേഷത. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം രണ്ട് തവണ ലഭിച്ചു. ജോസഫ് മുണ്ടശേരി അവാർഡ് അടക്കമുള്ള നിരവധി ബഹുമതികളും അക്ബറിനെ തേടിയെത്തി. ‘അദ്ധ്യാപക കഥകൾ’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ചു. പാഠം 30 എന്ന പേരിൽ അക്ബർ എഴുതിയ സർവീസ് കഥകൾ മലയാളത്തിലെ ആദ്യത്തെ അധ്യാപക സർവീസ് സ്റ്റോറിയായി കേരള സമൂഹം വിലയിരുത്തപ്പെടുന്നു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.
സാഹിത്യ രചനയിലും അധ്യാപകവൃത്തിയിലും ഒരുപോലെ തിളങ്ങിയ ഈ പ്രതിഭാധനൻ 2016 ഫെബ്രുവരി 17 ന് 62 ആം വയസിൽ കഥാവശേഷനായി.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.
————————————————
