March 17, 2026

ഡോ.എ.കെ.ഹരിദാസ്, ഏകജാലക കേന്ദ്ര കരിയർ കൗൺസിലറായി നിയമിതനായി.

  • February 17, 2025
  • 1 min read
ഡോ.എ.കെ.ഹരിദാസ്, ഏകജാലക കേന്ദ്ര കരിയർ കൗൺസിലറായി നിയമിതനായി.

ഡോ.എ.കെ.ഹരിദാസ്, ഏകജാലക കേന്ദ്ര കരിയർ കൗൺസിലറായി നിയമിതനായി.രാജ്യത്തിന്റെ പുരോഗതിക്കായി സംരംഭകത്വം വളർത്തുന്നതിൽ വിദ്യാഭ്യാസത്തിന്റെയും പഠനത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ട് സംരംഭകത്വത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ, വിജയകരമായ സംരംഭകരെയോ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് ദക്ഷ്സ് ഡിജിറ്റൽ റെവല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു പദ്ധതിയായ ഏകജാലക കേന്ദ്ര സംഘടിപ്പിക്കുന്ന ഒരു സംരംഭകത്വ ബഹുമതി ചടങ്ങ് കേരളത്തിൻ്റെ ബഹുമാനപ്പെട്ട വ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ സംരംഭങ്ങളെക്കുറിച്ചും കരിയർ കൗൺസിലിംഗിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പാലക്കാട് ജില്ലയിലെ 679513 ,ശ്രീകൃഷ്‌ണപുരം പോസ്റ്റ്‌ കോഡിൽ ഡോ.എ.കെ.ഹരിദാസ്, ഏകജാലക കേന്ദ്ര കരിയർ കൗൺസിലറായി നിയമിതനായി.ബഹുമാനപ്പെട്ട വ്യവസായിക വകുപ്പ്, നിയമവകുപ്പ് മന്ത്രി പി. രാജീവ് അവർകളുടെ സാന്നിധ്യത്തിൽ, ഏകജാലക കേന്ദ്ര നവദിശ 2024-25 എന്ന കേരള സ്റ്റാർട്ട് അപ്പ് മിഷൻ, കൊച്ചിയിൽ വെച്ച് നടന്ന പ്രോഗ്രാമിൽ ബഹു: കേരള ഹൈക്കോടതി അഡ്വക്കേറ്റ്, അഡ്വ. സുധീന്ദ്രൻ.കെ.വൈ അംഗീകാരപത്രവും അനുമോദനങ്ങളും കൈമാറുന്ന പ്രത്യേക ചടങ്ങായിരുന്നു. ഏകജാലക കേന്ദ്ര കോ-ഫൗണ്ടറും, ഡയറക്ടറുമായ ഗിരീഷ് ഡാറ്റ്സ് സ്വാഗതം പറഞ്ഞു. ഏകജാലക കേന്ദ്ര കോ-ഫൗണ്ടറും, ഡയറക്ടറുമായ സുധീർ ഖൈസ് അദ്ധ്യക്ഷനായിരുന്നു.പ്രശസ്ത കരിയർ കോച്ച് ജോബിൻ കുരിയാക്കോസ് രചിച്ച “ബിയോണ്ട് ഡ്രീംസ്: എ പ്രാക്ടിക്കൽ ഗൈഡ് ടു കരിയർ സക്സസ്” എന്ന പുസ്തകം ബഹു:മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു.അഡ്വക്കേറ്റ് സുധീന്ദ്രൻ കെ.വൈ, എൻ.എം. ഹുസൈൻ, ജോബിൻ കുര്യാക്കോസ് തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി.മലനാട് ടിവി സിജെ പാലക്കാട്‌ പ്രതിനിധികൂടിയാണ് അദ്ദേഹം

Leave a Reply

Your email address will not be published. Required fields are marked *