March 24, 2026

സൂറത്തിൽ ഭർത്താവിനെ ബന്ദിയാക്കി ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു, പ്രധാന പ്രതി അറസ്റ്റിൽ, മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.

  • February 14, 2025
  • 1 min read
സൂറത്തിൽ ഭർത്താവിനെ ബന്ദിയാക്കി ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു, പ്രധാന പ്രതി അറസ്റ്റിൽ, മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.

സൂറത്ത് : സൂറത്തിലെ പൂനെ സീതാനഗറിൽ ഭർത്താവിനെ ബന്ദിയാക്കി ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത് 60,000 രൂപയും, ഒരു ബ്രേസ്‌ലെറ്റും, ഒരു മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നുകളഞ്ഞ 3 പ്രതികളിൽ ഒരാളെ പിടികൂടി.സൗരാഷ്ട്ര സ്വദേശികളാണ് ദമ്പതികൾ.കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിയോടെയാണ് സംഭവം നടന്നത്.തുടർന്ന് രാവിലെ 10 മണിയോടെ, പോലീസിനെ അറിയിച്ചതിനെ തുടർന്ന് പൂനെ പോലീസും ക്രൈംബ്രാഞ്ചും സ്ഥലത്തെത്തി. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പ്രതികളെ കണ്ടെത്തുകയും, ഇവരെ പിടിക്കൂടുന്നതിനായി ക്രൈംബ്രാഞ്ചുമായി ചേർന്ന് നാല് ടീമുകൾ രൂപീകരിക്കുകയും ചെയ്തു.പിടിക്കൂടിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Report gujaratnewsmalayalam

Leave a Reply

Your email address will not be published. Required fields are marked *