March 23, 2026

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്‌ :വോട്ടെണ്ണൽ എട്ട് മണിമുതൽ ആരംഭിച്ചു :ബി ജെ പി മുന്നിൽ

  • February 8, 2025
  • 0 min read
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്‌ :വോട്ടെണ്ണൽ എട്ട് മണിമുതൽ ആരംഭിച്ചു :ബി ജെ പി മുന്നിൽ

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ ആരംഭിച്ചു . ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. ആദ്യ ലീഡിൽ ബി ജെ പി മുൻപിൽ.10 മണിയോടെ ട്രെൻഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷ. 70 മണ്ഡലങ്ങളിലായി
699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രം​ഗത്തുള്ളത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിട്ടില്ല. കോൺ​ഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും. അതേസമയം തോൽവി ഭയന്ന് എ എ പി സ്ഥാനാർത്ഥികളെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *