ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വയര്‍മാന്‍) ഒഴിവ് കട്ടപ്പന സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വയര്‍മാന്‍) തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി നാലിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. വയര്‍മാന്‍/ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ ടി സി / ഐടിഐ/ ഐടിസി യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ എന്‍ എ സി യും, 1 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് ല്‍ 3 വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് / ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ പവര്‍ ഇലക്ട്രോണിക്‌സ് ല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയമുള്ളവര്‍ക്ക് പങ്കെടുക്കാം.ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സി ക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന മാത്യകയിലുള്ളതായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും, ആധാര്‍ കാര്‍ഡിലെ പേരും ഒന്നു തന്നെയാണെന്ന് ഉദ്യോഗാര്‍ത്ഥി ഉറപ്പ് വരുത്തേണ്ടതാണ്.വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 4 ചൊവ്വാഴ്ച രാവിലെ 11 പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. യോഗ്യതയുടെ അസല്‍ , പകര്‍പ്പ് എന്നിവ സഹിതമാണ് അപേക്ഷകര്‍ എത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216.




