കാലാവധി കഴിഞ്ഞ ഗ്ലൂക്കോസ് നൽകി;ഉത്തർപ്രദേശിൽ രണ്ടുമാസം പ്രായമായ കുഞ്ഞുമരിച്ചു
കാലാവധി കഴിഞ്ഞ ഗ്ലൂക്കോസ് നൽകിയതിനെത്തുടർന്ന് നവജാത ശിശു മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. ഫിലിബിത്ത് സ്വദേശികളുടെ രണ്ട് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.ജനുവരി ഇരുപത്തിയേഴിനാണ് രാധ സിംഗ് എന്ന യുവതി പ്രസവിച്ചത്. എന്നാൽ കുഞ്ഞിൽ ചില അസ്വസ്ഥതകൾ കണ്ടതോടെ ഇവർ തൊട്ടടുത്ത ദിവസം കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു.
പിന്നാലെ കുഞ്ഞിന്റെ നില ഗുരുതരം ആണെന്ന് ഡോക്ടർമാർ വ്യക്തമാക്കി കുഞ്ഞിനെ ലഖ്‌നൗവിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശം നൽകി. ഇപ്രകാരം മറ്റൊരു ആശുപത്രിത്തിലേക്ക് കൊണ്ടുപോകും വഴിയാണ് കുഞ്ഞ് മരണപ്പെട്ടത്.കുഞ്ഞിന്റെ മരണ കാരണം ഡോക്ടർമാരുടെ വീഴ്ചയാണെന്നാണ് കുടുംബം ആരോപിക്കുന്നത്.കുട്ടികളുടെ വാർഡിൽ വെച്ച് കുഞ്ഞിന് കാലാവധി നൽകിയ ഗ്ലൂകോസാണ് നൽകിയതെന്ന ഗുരുതര ആരോപണവും കുഞ്ഞിന്റെ മാതാപിതാക്കൾ ഡോക്ടർമാർക്കെതിരെ ഉയർത്തിയിട്ടുണ്ട്.ഗ്ലുക്കോസിന്റെ കാലാവധി 2024 മെയ് മാസം കഴിഞ്ഞതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇതാണ് കഴിഞ്ഞ ദിവസം കുട്ടിക്ക് നൽകിയതെന്നുമാണ് കുഞ്ഞിന്റെ ബന്ധു ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്.