ലക്‌നൗ – പ്രയാഗ് രാജ് ദേശീയപാത താൽകാലികമായി അടച്ചു.
അനിയന്ത്രിതമായ തിരക്കിനെതുടർന്നു കുംഭമേളനടക്കുന്ന സ്ഥലനിന്നു ചുറ്റും പത്തുകിലോമീറ്റർ ചുറ്റളവിൽ എല്ലാ റോഡുകളും അടച്ചു.
റിപ്പോർട്ട് ഷിജു ജോസഫ്
മഹാകുംഭമേളയുടെ പ്രധാനദിവസമായ മൗനി അമാവാസിദിനത്തിലെ സ്നാനത്തിൽ പങ്കെടുക്കാനെത്തിയവരുടെ അനിയന്ത്രിതമായ തിരക്കിനെതുടർന്നു കുംഭമേളനടക്കുന്ന സ്ഥലനിന്നു ചുറ്റും പത്തുകിലോമീറ്റർ ചുറ്റളവിൽ എല്ലാ റോഡുകളും ഒരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിരിക്കുന്നതായി പ്രയാഗരാജ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇരുചക്രവാഹനങ്ങളിലുള്ളവർക്കുപോലും പ്രവേശനം നിഷേധിച്ചിരിക്കുന്നതായും, വൻ ജനാവലി ബാരിക്കേഡിനു പുറത്തു കാത്തുനിൽക്കുന്നതായും, പുലർച്ചെ നാലുമണിമുതൽ പതിനൊന്നുമണിവരെയുള്ള സമയത്തു ഏകദേശം മൂന്നരക്കോടിയോളം ആളുകൾ സ്നാനം നടത്തിയതായും മുഖ്യമന്തി ആദിത്യനാഥ് അറിയിച്ചു. അതിനിടെ കൊണ്ഗ്രെസ്സ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അപകടത്തിൽ മരിച്ചവരോടുള്ള ആദരാജ്ഞലികൾ അർപ്പിച്ചു. കുംഭമേള നടത്തികൊണ്ടുപോകുന്നതിൽ സർക്കാരിന് വലിയ വീഴ്ചയുണ്ടായി എന്നും, വിശ്വാസികളുടെ വലിയ തിരക്ക് നിയന്ത്രിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങളുടെ ക്രമീകരണത്തിലും ഭരണകൂടത്തിന് വീഴ്ചയുണ്ടായതായും ആരോപിച്ചു. കുംഭമേള സർക്കാരിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായി ലോകസഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.