March 24, 2026

മഹാകുംഭമേള :തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് ദാരുണാന്ത്യം

  • January 29, 2025
  • 0 min read
മഹാകുംഭമേള :തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് ദാരുണാന്ത്യം

അമാവാസി ദിനത്തിൽ നടക്കേണ്ടിയിരുന്ന അഖാരകളുടെ അമൃത സ്നാനം റദ്ദാക്കി.

റിപ്പോർട്ട്‌ ഷിജു ജോസഫ്

പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ സംഗം നോസ്ഘട്ടിൽ മൗനി അമാവാസ്യ സ്നാനത്തിന് മുന്നോടിയായി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 15 പേർ മരിച്ചതായി റിപ്പോർട്ടുകൾ..പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംഭാഷണം നടത്തി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിൽ ഡി.ജി.പി, ചീഫ് സെക്രട്ടറി തുടങ്ങിയവർ അടങ്ങിയ ഉന്നതതലസംഘത്തിന്റെ യോഗം ആരംഭിച്ചു. അമാവാസി ദിനത്തിൽ നടക്കേണ്ടിയിരുന്ന അഖാരകളുടെ അമൃത സ്നാനം റദ്ദാക്കി.ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങളുടെ എണ്ണം 15 ഓളം ആയിരിക്കാമെന്ന് വാർത്തകൾ വരുന്നുണ്ടെങ്കിലും, മരണസംഖ്യയെ കുറിച്ചുള്ള കൃത്യമായ സ്ഥിരീകരണം ഇപ്പോഴും ഔദ്യോഗികമായി ലഭിച്ചിട്ടില്ല.മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ജനങ്ങളോട്, സംഗം നോസ്ഘട്ടിലേക്കു ആരും നീങ്ങരുതെന്നും, മാതാ ഗംഗയ്ക്ക് സമീപമുള്ള ഏതെങ്കിലും ഘട്ടിൽ സ്നാനം ചെയ്തു തിരികെപോകണമെന്നും വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *