May 15, 2026

തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു.

  • January 28, 2025
  • 0 min read
തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു.

കണ്ണൂർ : കണിച്ചാർ സ്വദേശി​ ​ഗോപാലകൃഷ്ണനാണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ ​ഗോപാലകൃഷ്ണന് ​ഗുരുതരമായി പരിക്കേറ്റത്. 73 വയസാണ് പ്രായം. വീട്ടിലെ പറമ്പിൽ ജോലിക്കിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. കൂടെയുണ്ടാിയിരുന്ന 5 പേർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അവരുടെ പരിക്ക് സാരമുള്ളതല്ല.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *