ബെംഗളൂരുവില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി.
ബെംഗളൂരുവില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. ബംഗ്ലദേശ് സ്വദേശിയായ ഇരുപത്തിയെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.യുവതിയെ കൊലപ്പെടുത്തിയശേഷം കല്‍ക്കര തടാകത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞതെന്ന്നാട്ടുകാർ പറഞ്ഞു. 28കാരിയായ ബംഗ്ലാദേശി യുവതിയുടെ മൃതദേഹം കൽകെരെ തടാകത്തിന് സമീപത്തെ വിജനമായ സ്ഥലത്ത് കല്ലെറിഞ്ഞ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമാണെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ആറ് വർഷമായി ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പം ബംഗളൂരുവിൽ താമസിക്കുകയായിരുന്നു ബംഗ്ലാദേശി യുവതി. നഗരത്തിലെ സ്വകാര്യ അപ്പാർട്ട്‌മെൻ്റിൽ വീട്ടുജോലി ചെയ്തു വരികയായിരുന്നു യുവതി. വ്യാഴാഴ്ച ജോലി കഴിഞ്ഞ് അപ്പാർട്ട്‌മെൻ്റിൽ നിന്ന് ഇറങ്ങിയ യുവതി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇന്ന് രാവിലെ കൽകെരെയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
