രജൗരികൂട്ട മരണം :ജലസംഭരണിയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി :സംഭവത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ട്
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ 45 ദിവസത്തിനിടെ 3 കുടുംബങ്ങളിലെ 17 പേർ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ട്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട് ബാദൽ ഗ്രാമത്തിലുണ്ടായ കൂട്ടമരണത്തിന് പിന്നിൽ കീടനാശിനിയാണെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് വിശദമാക്കുന്നത്. കൂട്ടമരണമുണ്ടായ വീടുകളിലുള്ളവർ വെള്ളമെടുക്കുന്ന സമീപത്തെ ബാവോളി എന്ന പേരിലറിയപ്പെടുന്ന ജലസംഭരണിയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരിച്ചവർ നേരിട്ടെത്തിയാണോ ഇവിടെ നിന്ന് വെള്ളം എടുത്തത് എന്നതിൽ ഇനിയും സ്ഥിരീകരണം ആയിട്ടില്ല. രജൗരിയിലെ ബദാൽ ഗ്രാമത്തിലാണു കൂട്ടമരണം വലിയ രീതിയിൽ രാജ്യത്ത് ചർച്ചയായിരുന്നു. 14 കുട്ടികളടക്കം മരിച്ച സംഭവം ദേശീയശ്രദ്ധ നേടിയതിന് പിന്നാലെ കേന്ദ്രമന്ത്രി അമിത് ഷാ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മരണകാരണം അറിയാൻ ഉന്നത സ്ഥാപനങ്ങളിൽനിന്നുള്ള ഗവേഷകരെയും നിയോഗിച്ചിരുന്നു. പനി, ശരീരവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളാണു രോഗികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പറഞ്ഞത്. ഒന്നര കിലോമീറ്ററിനുള്ളിലെ വീടുകളിലെ 16 പേരാണ് ഡിസംബർ 7 മുതൽ ജനുവരി 17നും ഇടയിലായി രജൗരിയിൽ 6 ആഴ്ചയ്ക്കിടെ അസ്വഭാവിക സാഹചര്യത്തിൽ മരണപ്പെട്ടത്. ന്യൂറോടോക്സിൻ വിഭാഗത്തിലുള്ള വിഷാംശം ഉള്ളിൽ ചെന്നതാണു മരണകാരണമെന്നും സംശയമുണ്ടായിരുന്നു. മേഖലയിലെ ആദിവാസി വിഭാഗങ്ങൾ അടക്കം ജലം ശേഖരിക്കുന്ന ബാവോളി അടച്ചിടാൻ പ്രാദേശിക ഭരണകൂടം ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.
A report states that there is no mystery in the incident where 17 people from 3 families died in Rajouri, Jammu and Kashmir, within 45 days.
