മഹാകുംഭ മേളയിലെ തീ പിടിത്തം :ഇരുപതോളം കൂടാരങ്ങൾ കത്തിനശിച്ചു:മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടസ്ഥലം സന്ദർശിച്ചു
മഹാകുംഭ മേളയിൽ വൻതീപിടുത്തം.പ്രയാഗ്‌രാജിൽ സെക്ടർ 19 ഇൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്തു വൻ അഗ്നിബാധ. സന്ദർശകർക്കു താമസത്തിനായി സജ്ജീകരിച്ചിട്ടുള്ള കൂടാരത്തിനുള്ളിൽ രണ്ട് പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അഗ്നിബാധയുണ്ടായത്. പൊട്ടിത്തെറി വലിയ തീപിടുത്തത്തിന് ഇടയാക്കി. ഇരുപതോളം കൂടാരങ്ങൾ കത്തിനശിച്ചു. ആളപായമില്ല, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടസ്ഥലം സന്ദർശിക്കുന്നു. പതിനായിരം ഏക്കറിൽ താൽക്കാലികമായി തയ്യാറാക്കിയിട്ടുള്ള ടെന്റുകളിൽ ആണ് സന്ദർശകർക്കുള്ള താമസസ്ഥലങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അവിടെയാണ് തീപിടുത്തമുണ്ടായത്.
റിപ്പോർട്ട് ഷിജു ജോസഫ്
