ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചു
ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചു.ബിജാപൂർ ജില്ലയിലെ തെക്കൻ ബസ്തറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.ഇന്നലെ രാവിലെ 9 മണിയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഡിസ്ട്രിക്‌ട് റിസർവ് ഗാർഡും സിആർപിഎഫും ചേർന്നുള്ള സംയുക്ത സുരക്ഷ സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത്. സ്ഥലത്ത് മാവോയിസ്റ്റുകള്‍ക്കായുള്ള പരിശോധന തുടരുന്നുവെന്നും പൊലീസ് അറിയിച്ചു.ജനുവരി 6ന് ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴി ബോംബ് പൊട്ടിത്തെറിച്ച് 9 ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിരുന്നു. മൂന്ന് ജില്ലകളില്‍ നിന്നുള്ള സംസ്ഥാന പോലീസിൻ്റെ ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും സിആർപിഎഫിൻ്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനില്‍ പങ്കെടുത്തു. സുരക്ഷാ സേനയ്ക്ക് അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ഈ മാസം ഇതുവരെ 26 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
റിപ്പോർട്ട് അനീഷ് ചുനക്കര
