കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും കൂട്ടും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭ യോഗമാണ് ശമ്ബള കമീഷന് അംഗീകാരം നല്‍കിയത്
റിപ്പോർട്ട് അനീഷ് ചുനക്കര
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്‍കി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭ യോഗമാണ് ശമ്ബള കമീഷന് അംഗീകാരം നല്‍കിയത്.കേന്ദ്ര ബജറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് എട്ടാം ശമ്ബള കമ്മീഷന്റെ രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.ശുപാർശകള്‍ അടുത്ത വർഷം സമർപ്പിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.രാജ്യത്തെ ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെൻഷൻകാരുടെയും അടിസ്ഥാന ശമ്ബളം, അലവന്‍സുകള്‍, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്കരിക്കുക ലക്ഷ്യമിട്ടാണ് ശമ്ബള കമ്മീഷന്‍ രൂപീകരിക്കുന്നത്.1947 മുതല്‍ ഏഴ് ശമ്ബള കമ്മീഷനുകളാണ് രൂപീകരിച്ചിട്ടുള്ളത്. സർക്കാർ ജീവനക്കാരുടെ ശമ്ബള ഘടനകള്‍, ആനുകൂല്യങ്ങള്‍, അലവൻസുകള്‍ എന്നിവ തീരുമാനിക്കുന്നതില്‍ ശമ്ബള കമ്മീഷനാണ് പ്രധാന പങ്ക് വഹിക്കുന്നത്. മിക്ക സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും കമ്മീഷന്റെ ശുപാർശകള്‍ പാലിക്കുന്നു.2025 ഡിസംബർ 31 വരെ ഏഴാം ശമ്ബള കമ്മീഷന്റെ കാലാവധി ബാക്കിനില്‍ക്കെയാണ് എട്ടാം കമ്മീഷന് അനുമതി നല്‍കിയിരിക്കുന്നത്
