March 17, 2026

പട്ടാമ്പിയിൽ ബൈക്കും ,ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

  • January 16, 2025
  • 0 min read
പട്ടാമ്പിയിൽ ബൈക്കും ,ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

പട്ടാമ്പി വാടാനംകുറിശ്ശിയില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.പൊയ്‌ലൂര്‍ താഴത്തേതില്‍ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് ആമീന്‍ (21) ആണ് മരിച്ചത്.പട്ടാമ്പി കുളപ്പുള്ളി പാതയില്‍ വാടാനാംകുറുശ്ശി വില്ലേജ് ഓഫീസിന് മുന്‍വശത്തായിരുന്നു അപകടം.അപകടത്തില്‍ പരിക്കേറ്റ ആമീനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സലീനയാണ് മാതാവ്. സഹോദരങ്ങൾ: ഹിബ, തസ്‌നി, സന്‍ഹ

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *