March 24, 2026

പ്രശസ്ത ബോളിവുഡ് നടൻ സൈഫ് അലി ഖാൻ ആക്രമിക്കപ്പെട്ടു: നടന്‍റെ പരുക്ക് ഗുരുതരം, കത്തിയുടെ ഒരുഭാഗം നട്ടെല്ലിൽ കുടുങ്ങിയതായി സംശയം.

  • January 16, 2025
  • 0 min read
പ്രശസ്ത ബോളിവുഡ് നടൻ സൈഫ് അലി ഖാൻ ആക്രമിക്കപ്പെട്ടു: നടന്‍റെ പരുക്ക് ഗുരുതരം, കത്തിയുടെ ഒരുഭാഗം നട്ടെല്ലിൽ കുടുങ്ങിയതായി സംശയം.

അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

റിപ്പോർട്ട്‌ ഷിജു ജോസഫ്

മുംബൈ: ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന മോഷണ ശ്രമത്തിനിടെയാണ് കുത്തേറ്റത്. പുലർച്ചെ മൂന്നുമണിയോടെയാണ് മോഷണശ്രമം നടന്നത്. സംഭവത്തിൽ ഉണ്ടായ മൽപിടുത്തത്തിനിടയിൽ ആറോളം കുത്താണ് സൈഫിനു ഏറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ലീലാവതി ആശുപത്രിയിലേക്ക് എത്തിച്ചു, ശരീരത്തിൽ കുടുങ്ങിയ കത്തിയുടെ ഭാഗം നീക്കാനുള്ള ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. വസതിയിലുണ്ടായിരുന്ന കരീന കപൂർ ഖാനും അവരുടെ രണ്ട് മക്കളും അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ബംഗ്ലാവിന്റെ മുകൾനിലയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നിരവധി ജോലിക്കാർ കുറച്ചുദിവസങ്ങളായി അദ്ദേഹത്തിന്റെ വീട്ടിൽ വന്നുപോകാറുണ്ടായിരുന്നു. അതിൽ ഒരു ജീവനക്കാരന്റെ ബന്ധുവാണ് മോഷണശ്രമം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *