ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കുള്ളചുക്കുകാപ്പിയും ലഘുഭക്ഷണ വിതരണവും തോപ്പിപാളയിൽ ആരംഭിച്ചു
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു
റിപ്പോർട്ട് ശ്രീജിത്ത് മോഹനൻ
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കുള്ളചുക്കുകാപ്പിയും ലഘുഭക്ഷണ വിതരണവും തോപ്പിപാളയിൽ ആരംഭിച്ചു.കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.കട്ടപ്പന:ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ തൊപ്പിപ്പാള അയ്യപ്പൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തായിട്ടാണ് ശബരിമല തീർത്ഥാടകർക്ക് ചുക്കുകാപ്പിയും ലഘു ഭക്ഷണ വിതരണവും ആരംഭിച്ചത്. രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ രാത്രി 12.30 വരെയാണ് ശബരിമല അയ്യപ്പഭക്തർക്ക് ചുക്കുകാപ്പിയും ലഘു ഭക്ഷണവും വിതരണം ചെയ്യുന്നത്.ഉദ്ഘാടന ചടങ്ങിൽ പ്രസിഡൻറ് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു.കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കമണി സുരേന്ദ്രൻ,റോയി എവറസ്റ്റ്,ഫ്രണ്ട്സ് ഓഫ് കട്ടപ്പന രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പിൽ, കെ.വി വിശ്വനാഥൻ, ജനറൽ സെക്രട്ടറി സൂര്യലാൽ കട്ടപ്പന, ക്ഷേത്രം സെക്രട്ടറി മനോഹരൻ കോഴിമല, SNDP ശാഖായോഗം സെക്രട്ടറി ഷാജി,ടോമി ആനിക്കാമുണ്ട, കിഷോർ അശോക, സജീവ് ഗായത്രി, കെ.പി.എം സുനിൽ, പ്രിൻസ് മറ്റപ്പള്ളി, ജോസൻ കെ ജോസ്, തുടങ്ങിയവർ സംസാരിച്ചു.പരിപാടികൾക്ക് എബി രഞ്ചൻ, ശ്രീകുമാർ വാഗമൺ, ബിജോയി സ്വരലയ, സൈജോ ഫിലിപ്പ്,ജാക്സൺ സ്കറിയ,രാജേഷ് സി രാജേന്ദ്രൻ , രാജേഷ് കാഞ്ചിയാർ,ശ്രീകാന്ത് കെ.വി, ആഷസ് ഓവേലിൽ, ജെറിൻ ജെയിംസ്, ഷനിൽ, മാത്യു എണ്ണയ്ക്കൽ, റിനു മാത്യു, അജിത്ത് ശാശ്ശേരിൽ,സോജൻ എടക്കര, അരുൺ മോഹൻ,ബിജു മറ്റപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
