February 5, 2026

മാവേലിക്കര നിന്ന് ടൂർ പോയ കെഎസ്ആർടിസി ബസ് കോക്കയിലേക്ക് മറിഞ്ഞു: അപകടത്തിൽ 3 പേർ ക്ക് ദാരുണാന്ത്യം : നിരവധിപ്പേർക്ക് പരിക്ക്

  • January 6, 2025
  • 0 min read
മാവേലിക്കര നിന്ന് ടൂർ പോയ കെഎസ്ആർടിസി ബസ്  കോക്കയിലേക്ക് മറിഞ്ഞു: അപകടത്തിൽ 3 പേർ ക്ക് ദാരുണാന്ത്യം : നിരവധിപ്പേർക്ക് പരിക്ക്

മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം

റിപ്പോർട്ട്‌ അനീഷ് ചുനക്കര

മാവേലിക്കരയിൽ നിന്ന് ടൂർ പോയ കെഎസ്ആർടിസി ബസ് കോക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു.ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം. പരുക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നു രാവിലെ അഞ്ചിന് ബസ് മാവേലിക്കര ഡിപ്പോയിൽ തിരിച്ച് എത്തേണ്ടതായിരുന്നു. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *