ചെങ്ങന്നൂരിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് ദാരുണാന്ത്യം
കിണർ വൃത്തിയാക്കിയ ശേഷംമുകളിലേക്ക് കയറുമ്പോള്‍ വഴുക്കലുള്ള കയറില്‍നിന്നും പിടിവിട്ട് ആഴമുള്ള കിണറിനുള്ളിലേക്ക് പതിക്കുകയായിരുന്നു.
റിപ്പോർട്ട് അനീഷ് ചുനക്കര
ചെങ്ങന്നൂർ പാണ്ഡവൻ പാറയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് ദാരുണാന്ത്യം.ങ്ങന്നൂർ പാണ്ഡവന്‍പാറയിൽ ചെങ്ങന്നൂർ നഗരസഭ 22-ാം വാർഡിൽ തെറ്റുപാറ ഉഴത്തിൽ വീട്ടില്‍ സുരേന്ദ്രന്‍ (72 ) ആണ് മരിച്ചത്.പാണ്ഡവൻ പാറ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിണർ വൃത്തിയാക്കിയ ശേഷംമുകളിലേക്ക് കയറുമ്പോള്‍ വഴുക്കലുള്ള കയറില്‍നിന്നും പിടിവിട്ട് ആഴമുള്ള കിണറിനുള്ളിലേക്ക് പതിക്കുകയായിരുന്നു. ചെങ്ങന്നൂരില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മുകളിലേക്ക് കയറ്റിയത്. ഉടൻ തന്നെ സുരേന്ദ്രനെ ചെങ്ങന്നൂർജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‍കാരം ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.സുരേന്ദ്രന്റെ ഭാര്യ : വിജയമ്മ. മക്കള്‍: സുജ, സുനിത, സുഭാഷ്.

