5 ദിവസം :50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് മാർക്കോ

മലയാളത്തില്‍ ഇറങ്ങിയതില്‍ ഏറ്റവും വയലന്‍സ് ഉള്ള ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ മാര്‍ക്കോ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 20-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.‘മാര്‍ക്കോ-അഞ്ചുദിവസത്തില്‍ ലോകമെമ്പാടുനിന്നും 50 കോടി. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു.’ -ഇതാണ് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ചിത്രം 50 കോടി നേടിയതിന്റെ പ്രത്യേക പോസ്റ്ററും ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചു.